20
Nov 2025
Thu
20 Nov 2025 Thu
sexual abuse

മലപ്പുറം: അരീക്കോട് പതിനൊന്ന് വയസ്സുകാരിയം ബലാത്സംഗം ചെയ്ത പിതാവിന് 178 വര്‍ഷം കഠിന തടവ്. മഞ്ചേരി പോക്‌സോ കോടതിയാണ് വിവിധ വകുപ്പുകളിലായി കടുത്ത ശിക്ഷ നല്‍കിയത്. പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് 46-കാരനായ പ്രതിക്കെതിരായ ശിക്ഷാ വിധി.

whatsapp ഉറങ്ങിക്കിടന്ന മകളെ ഭീഷണിപ്പെടുത്തി മൂന്ന് തവണ ബലാല്‍സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിന തടവ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഇതുവഴി 178 വര്‍ഷത്തെ തടവ് ശിക്ഷ 40 വര്‍ഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് ഭീഷണിപ്പെടുത്തി മൂന്ന് തവണ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.

പ്രതിക്ക് നേരത്തേ ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അയല്‍വാസിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ആ കേസില്‍ മഞ്ചേരി കോടതിയില്‍ നിന്ന് പത്തുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി നിലവില്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.