05
Apr 2026
Sun
05 Apr 2026 Sun
Sharjah s Khor Fakkan Port attacked

ഷാര്‍ജയിലെ ഖോര്‍ ഫക്കാന്‍ തുറമുഖത്തിനു നേരെ ആക്രമണം. തുറമുഖത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കപ്പലിന് ആക്രമണത്തില്‍ തീപിടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെയാണ് ഷാര്‍ജയിലെ തുറമുഖത്തിനു നേരെ ആക്രമണം ഉണ്ടായത്. ഹോര്‍മുസ് കടലിടുക്ക് തിങ്കളാഴ്ചയ്ക്കുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്‍ നരകമാക്കി മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണം തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളും ഇസ്രായേലിനു നേരെയും ആക്രമണം കടുപ്പിക്കുമെന്ന് ഇറാനും തിരിച്ചടിച്ചിരുന്നു.

ALSO READ: രണ്ടാം അന്ത്യശാസനയും ഇറാന്‍ പുച്ഛിച്ചുതള്ളിയതോടെ നിലവിട്ട പ്രതികരണവുമായി ട്രംപ്