04
Nov 2025
Wed
04 Nov 2025 Wed
IMG 20251126 223032 മ്യൂസിക്കൽ റെയിനിന്റെ സംഗീത വിരുന്നിൽ ഷിഫാന ഷാജിക്ക് ആദരം

ജിദ്ദ: മ്യൂസിക്കൽ റെയിനിന്റെ ബാനറിൽ ജിദ്ദയിൽ സംഘടിപ്പിച്ച സംഗീത വിരുന്നിൽ ഗായിക ഷിഫാന ഷാജിയെ ആദരിച്ചു. യുഎഇയിലെ പ്രധാന വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച് പ്രസിദ്ധയായ ഷിഫാന ഷാജി ആദ്യമായാണ് ജിദ്ദയിലെ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.

whatsapp മ്യൂസിക്കൽ റെയിനിന്റെ സംഗീത വിരുന്നിൽ ഷിഫാന ഷാജിക്ക് ആദരം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ. പ്രമുഖ ഗായകരായ മിർസ ഷരീഫ്. ജമാൽ പാഷ. മുംതാസ് അബ്ദുൽ റഹ്മാൻ സോഫിയ സുനിൽ തുടങ്ങിയ ജിദ്ദയുടെ മുൻ നിര ഗായകരുടെ സാനിധ്യത്തിൽ ആണ് ആദരാവ്‌ ചടങ്ങ് സംഘടിപ്പിച്ചത്.

ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങൾ അനായാസം വഴങ്ങുന്ന ഷിഫാന ഷാജി ശ്രുതി മധുരമായ അനുഗ്രഹീതമായ ശബ്ദംകൊണ്ട് ജിദ്ദയിലെ സംഗീത ആസ്വാദകരുടെ മനം കവർന്നു. മ്യൂസിക്കൽ റൈൻ ചെയർമാൻ ഹസ്സൻ കൊണ്ടോട്ടി പുരസ്‌കാരം നൽകി. ജിദ്ദയിലെ മുൻ നിര ഗായകർക്കൊപ്പം ‌ ആദ്യ വേദിയിൽ തന്നെ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും തുടർന്നുള്ള ദിനങ്ങളിൽ സംഗീത രംഗത്ത് ജിദ്ദക്ക് തന്റെ സേവനം ഉണ്ടാകുമെന്നും മ്യൂസിക്കൽ റൈൻ തന്നെ പരിഗണിച്ചതിന് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഷിഫാന ഷാജി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പരിപാടി ഉത്ഘാടനം ചെയ്തു.
അഷ്റഫ് വലിയോറ, റഹീം കാക്കൂർ, മുബാറക് വാഴക്കാട്, നാണി, മാസിൻ, ജമാൽ, ബീഗം ഖദീജ, തുടങ്ങിയ ഗായകരും ഗാനങ്ങൾ ആലപിച്ചു.
സീതി കൊളക്കാടൻ, വാസു ഹംദാൻ, ഖാജ മീരാൻ, ബഷീർ പരുത്തി കുന്നൻ, സാദിഖലി തുവ്വൂർ, അബ്ദുള്ള മുക്കണ്ണി, അയ്യൂബ് മാസ്റ്റർ, സിയാദ് കൊക്കർ, മൻസൂർ വയനാട്, തുടങ്ങിയവർ ആശംസകൾ നേർന്നു. ഹസ്സൻ കൊണ്ടോട്ടി സ്വാഗതവും. ഗഫൂർ മാഹി നന്ദിയും പറഞ്ഞു. നിസാർ മടവൂർ അവതാരകനായിരുന്നു.
അഷ്റഫ് ചുക്കൻ യൂസുഫ് കോട്ട ഷാജി റോയൽ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.