കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. മാസങ്ങളോളം പഴക്കമുള്ള തലയോട്ടിയാണ് കെട്ടിടത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
|
കാണാതായ തമിഴ്നാട് സേലം സ്വദേശിനിയായ വയോധികയുടേതാണ് ഈ തലയോട്ടിയെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കെട്ടിടത്തില്‍ നിന്ന് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. തലയോട്ടിക്ക് ഏകദേശം ആറ് മാസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കാണാതായ വയോധികയുടെ ഭര്‍ത്താവിനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃതദേഹം തിരിച്ചറിയുന്നതിനും മരണകാരണം ഉറപ്പിക്കുന്നതിനുമായി കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.





