16
Nov 2024
Thu
16 Nov 2024 Thu
slight relief today, gold prices in Kerala have decreased

കൊച്ചി: കേരളത്തില്‍ കയറിയും ഇറങ്ങിയും സ്വര്‍ണവില. ഈയാഴ്ച തുടക്കംമുതല്‍ തന്നെ കയറിയും ഇറങ്ങിയുമാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന്റെ വില ഇന്ന് 7090 രൂപയിലെത്തി. പവന് 120 രൂപ കൂടി 56,720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ ഗ്രാമിന് 25 രൂപ വര്‍ധിച്ച് ഗ്രാംവില 7105 രൂപയിലെത്തിയിരുന്നു. പവന് 200 രൂപ കൂടി 56,840 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവില കൂടിയത്.
നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയെയും ബാധിക്കും.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.

US ഡോളര്‍ കരുത്താര്‍ജിച്ചതും US കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണ വിപണിയെ ബാധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

നവംബറിലെ സ്വര്‍ണവില

Date Price of 1 Pavan Gold (Rs.)
1-Nov-24 Rs. 59,080 (Highest of Month)
2-Nov-24 58960
3-Nov-24 58960
4-Nov-24 58960
5-Nov-24 58840
6-Nov-24 58920
7-Nov-24 57600
8-Nov-24 58280
9-Nov-24 58200
10-Nov-24 58200
11-Nov-24 57760
12-Nov-24 56680
13-Nov-24 56360
14-Nov-24 Rs. 55,480 (Lowest of Month)
15-Nov-24 55560
16-Nov-24 Rs. 55,480 (Lowest of Month)
17-Nov-24 Rs. 55,480 (Lowest of Month)
18-Nov-24 55960
19-Nov-24 56520
20-Nov-24 56920
21-Nov-24 57160
22-Nov-24 57800
23-Nov-24 58400
24-Nov-24 58400
25-Nov-24 57600
26-Nov-24 56640
27-Nov-24
Yesterday »
56840
28-Nov-24
Today »
Rs. 56,720

slight relief today, gold prices in Kerala have decreased