ചെന്നൈ: അന്തരിച്ച നടൻ വിജയകാന്തിനെ അവസാനമായി കാണാനെത്തിയ നടൻ വിജയ്ക്ക് നേരെ ചെരിപ്പേറ്. ചെന്നൈയിൽ പൊതുദർശനത്തിനിടെ അന്തിമോപചാരം അർപ്പിച്ച് തിരികെ വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം.
|
ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടന് നേരെ ചെരിപ്പ് എറിയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. വിജയ്‌യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോവുന്നത് വീഡിയോയില്‍ കാണാം.
എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്.
വളരെ വികാരാധീനനായാണ് വിജയിയെ കാണപ്പെട്ടത്. ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മടങ്ങവെയാണ് താരത്തിനെതിരെ ഇങ്ങനെ ഒരു അതിക്രമം നടന്നത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിജയ്‌യുടെ നിരവധി നിരവധി പേരാണ് വിമർശനവുമായി രംഗത്ത് എത്തിയത്.
ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും ഓരോളോട് ദേഷ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഒട്ടേറെപേര്‍ കുറിച്ചു. ഇത് ആര് ചെയ്താലും അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
Did someone really throw shoes on vijay ? 😧
Condemnable behaviour! pic.twitter.com/Ag3OWEgFhb
— WarLord (@Mr_Ashthetics) December 28, 2023


