08
Apr 2023
Sat
08 Apr 2023 Sat

കോട്ടയം: ബേക്കറിയിൽ ക്യൂആർ കോഡ് മാറ്റിവച്ച് 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശേരി ചീരംഞ്ചിറ ഈരയില്‍ വീട്ടില്‍ മേബിള്‍ വര്‍ഗീസിനെ (27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്‍സ് ബേക്കറിയുടെ കോട്ടയം കഞ്ഞിക്കുഴിയിലെ ബ്രാഞ്ച് മാനേജരായിരുന്നു പ്രതി. സാധനങ്ങള്‍ വാങ്ങുന്ന ആളുകള്‍ നല്‍കുന്ന പണം കമ്പനിയുടെ ഗൂഗിള്‍ പേ അക്കൗണ്ട് മറച്ചുവച്ച് ഇയാളുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ക്യുആര്‍ കോഡ് മുഖേനേ ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്താണ് തട്ടിപ്പ് നടത്തിയത്.

കൂടാതെ ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വിറ്റും തട്ടിപ്പ് നടത്തിട്ടുണ്ട്. ബേക്കറി ഉടമയുടെ പരാതിയില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ജീവനക്കാരന്‍ തിരിമറിനടത്തി പണം തട്ടിയെടുത്തതായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക