21
Jul 2024
Sun
21 Jul 2024 Sun
student stabbed teacher to death for scolding

വഴക്കുപറഞ്ഞതിന് അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന് പ്ലസ് വൺ വിദ്യാർഥി. അസമിലെ ശിവസാ​ഗർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയാണ് കോച്ചിങ് സെന്ററിലെ അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തിവീഴ്ത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചില പ്രശ്നങ്ങളുടെ പേരിൽ അധ്യാപകൻ ശനിയാഴ്ച രാവിലെ വഴക്കുപറഞ്ഞിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ പകയിൽ വിദ്യാർഥി അധ്യാപകനെ കത്തിക്ക് കുത്തുകയായിരുന്നു. കുത്തേറ്റ അധ്യാപകനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്താൻ ഉപയോ​ഗിച്ച കത്തിയും ക്ലാസ് മുറിയിൽ നിന്ന് കണ്ടെടുത്തു.

വൈകുന്നേരത്തെ അവസാന പീരിയഡിലായിരുന്നു ആക്രണം. ഇതുകൊണ്ടുതന്നെ മറ്റ് അധ്യാപകർ ഈ സമയം വീടുകളിലേക്ക് മടങ്ങിയിരുന്നു. രാവിലെ വഴക്കുപറഞ്ഞതിനെ തുടർന്ന് വിദ്യാർഥി സ്കൂളിൽ നിന്നു പോവുകയും കത്തിയുമായി മടങ്ങിയെത്തിയാണ് ആക്രമണം നടത്തിയതെന്നും സഹപാഠി പോലീസിനോടു പറഞ്ഞു.