മരുന്ന് വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ തലയ്ക്ക് വെട്ടിയും വയറ് കീറിയും മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ക്രൂരത. കാണ്‍പൂരിലാണ് സംഭവം.
|
കാണ്‍പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിജീത് സിങ് ചാണ്ഡല്‍ ആണ് ആക്രമിക്കപ്പെട്ടത്. വിദ്യാര്‍ഥിയുടെ തലയില്‍ മാത്രം 14 തുന്നലുകള്‍ വേണ്ടിവന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ നില ഗുരുതരമാണ്.
മെഡിക്കല്‍ ഷോപ്പിലെ മരുന്നിന്റെ വിലയെച്ചൊല്ലി അഭിജീതും കടയിലെ ജീവനക്കാരന്‍ അമര്‍ സിങ്ങും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ അമര്‍ സിങ്ങിന്റെ സഹോദരന്‍ വിജയ് സിങ്ങും പ്രിന്‍സ് രാജും നിഖില്‍ എന്നയാളും രംഗത്തുവന്നു. ഇവര്‍ നാലുപേരും കൂടിയാണ് അഭിജീത് സിങ്ങിനെ ആക്രമിച്ചത്.
തലയ്ക്ക് വെട്ടേറ്റ് നിലത്തു വീണ യുവാവിന്റെ വയര്‍ സംഘം മൂര്‍ച്ചയേറിയ ആയുധം വച്ച് കീറുകയായിരുന്നു. ഇതോടെ യുവാവ് നിലവിളിച്ചുകൊണ്ടോടി. എന്നാല്‍ പിന്തുടര്‍ന്ന അക്രമികള്‍ യുവാവിന്റെ രണ്ടുവിരലുകള്‍ വെട്ടിമാറ്റുകയും ചെയ്തു. ആളുകള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഇവിടെ നിന്നോടിപ്പോയി.
ALSO READ: അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു





