16
Mar 2026
Mon
16 Mar 2026 Mon
Kallikkodan Ragesh

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കല്ലിക്കോടന്‍ രാകേഷ് അനധികൃത പണമിടപാട് കേസില്‍ അറസ്റ്റില്‍. തമിഴ്‌നാട് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ രാകേഷ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാകേഷ് പ്രസിഡന്റായ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. സൈബര്‍ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഉപയോഗിക്കാനാണ് ഈ ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.

തമിഴ്‌നാട് സൈബര്‍ ക്രൈം വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് രാകേഷിനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്.