29
May 2023
Fri
29 May 2023 Fri

​കൊച്ചി: എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ ടൊയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഷാഫിഖിന്റെ മകന്‍ മോനിസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എന്‍ഐഎ ഓഫിസില്‍ എത്താനിരിക്കെയാണ് ഷാഫിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.