09
Mar 2026
Sun
09 Mar 2026 Sun
brij mohan

ഇറാന്റെ ആക്രമണം ഇസ്രായേലില്‍ വന്‍ നാശനഷ്ടങ്ങളും ആള്‍ നാശവും വരുത്തിവച്ചതായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ആക്രമണത്തിന്റെ ആഘാതത്തില്‍ ബങ്കറുകളില്‍ പോലും ആളുകള്‍ മരിച്ചു വീഴുകയാണെന്നും അവിടെ അല്‍പം പോലും സുരക്ഷയുല്ലെന്നുമാണ് ഇസ്രായേലില്‍ നിന്ന് മടങ്ങിയെത്തിയ ബ്രജ് മോഹന്‍ സിങ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്റായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ കടുത്ത വാര്‍ത്താ നിയന്ത്രണങ്ങളും സെന്‍സര്‍ഷിപ്പുമാണ് ഉള്ളതെന്ന് ഇയാള്‍ പറയുന്നു.

‘പുറത്തറിയുന്നതല്ല, ഇസ്റാഈലിലെ സ്ഥിതി. ബങ്കറുകളില്‍ പോലും മനുഷ്യര്‍ മരിച്ചുവീഴുന്നു. മരണസംഖ്യയും നഷ്ടങ്ങളും സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്’ ബ്രജ് മോഹന്‍ പറയുന്നു. 100 അടി ആഴമുള്ള ബങ്കറുകളില്‍ പോലും മിസൈലുകളുടെ ആഘാതം എത്തുന്നുണ്ട്. മിസൈലുകള്‍ ഇന്ത്യക്കാരനെന്നോ ഇസ്റായേലിയെന്നോ വേര്‍തിരിക്കുന്നില്ല- ഇയാള്‍ പറയുന്നു.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ആറ് വരെ ഇസ്റായേലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ബ്രജ്മോഹന്‍. കഴിഞ്ഞ ദിവസമാണ് അവിടെ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. യുദ്ധസാഹചര്യത്തില്‍ ഇസ്റായേല്‍ സൈന്യത്തിന് വിരുദ്ധമായ വാര്‍ത്തകള്‍ പുറത്തുവിടുന്നത് അസാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളും റിഫൈനറികളും ആക്രമിച്ച് യുഎസും ഇസ്രായേലും

ഇസ്റായേലിലെ വാര്‍ത്താ ഏജന്‍സികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും മേല്‍ സൈനിക സെന്‍സര്‍മാര്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സൈന്യത്തിന്റെ അനുമതി വാങ്ങേണ്ടി വരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പല പ്രധാന വിവരങ്ങളും വെട്ടിമാറ്റുന്നുണ്ട്’ അദ്ദേഹം വെളിപ്പെടുത്തുന്നു. സത്യസന്ധമായ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്നവര്‍ ഭീഷണിയും നിരീക്ഷണവുമാണ് നേരിടുന്നതെന്നും ബ്രജ് മോഹന്‍ സിങ് പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മൃതദേഹങ്ങള്‍ പകര്‍ത്താനോ ആശുപത്രികള്‍ സന്ദര്‍ശിക്കാനോ കൃത്യമായ മരണസംഖ്യ അറിയാനോ റിപ്പോര്‍ട്ട് ചെയ്യാനോ അനുമതിയില്ല. ഔദ്യോഗിക റിപ്പോര്‍ട്ടുകളേക്കാള്‍ വളരെ ഉയര്‍ന്ന നാശ നഷ്ടങ്ങളാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വെളിപ്പെടുത്തുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു സംഭവം നടന്ന സമയത്ത്, സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കില്ല. അടുത്ത ദിവസം, ഞങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. ‘ഒരാള്‍ മാത്രമേ മരിച്ചിട്ടുള്ളൂ’ എന്ന് ഞങ്ങളോട് പറയപ്പെടുന്നു, എന്നാല്‍ നാല് വീടുകള്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും മരിച്ചെന്നുമാണ് പ്രദേശവാസിയായ ഒരാള്‍ ഞങ്ങളോട് പറഞ്ഞത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

അധിനിവേശ പ്രദേശങ്ങളിലെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് മുന്നിലെത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ അനുവാദമില്ലാത്ത അവസ്ഥയാണ്. ഇത്തരം നിയന്ത്രണങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും, വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടാണ് പുറംലോകത്തേക്ക് എത്തുന്നതെന്നും അദേഹം തുറന്നു പറയുന്നു.

സുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തെക്കുറിച്ചും പറയുന്നുണ്ട്. ബങ്കറുകള്‍ സുരക്ഷിതമാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. 100 അടി താഴ്ചയുള്ള അത്തരം ബങ്കറുകള്‍ക്കുള്ളില്‍ പോലും ആളുകള്‍ മരിച്ചുവീഴുന്നത് താന്‍ നേരിട്ട് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും ഇറാനിയന്‍ മിസൈലുകള്‍ പതിക്കുന്നതിന് മുന്‍പ് അപകട മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങാറില്ലെന്നും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളില്‍ പോലും അപ്രതീക്ഷിതമായി ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തുന്നു.