
പശ്ചിമബംഗാളിലെ ദുര്‍ഗാപുറില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിടെ കോളജിനു സമീപത്ത് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. അറസ്റ്റിലായവര്‍ പ്രദേശവാസികളാണെന്ന് പോലീസ് പറഞ്ഞു.
![]() |
|
ഒഡീഷ സ്വദേശിനിയായ 23കാരിയാണ് കഴിഞ്ഞദിവസം ലൈംഗികാതിക്രമത്തിനിരയായത്. ആണ്‍സുഹൃത്തിനൊപ്പം കോളജ് ഗേറ്റിനു സമീപം സംസാരിച്ചുകൊണ്ടുനില്‍ക്കവെയാണ് ഒരു സംഘമെത്തി യുവതിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തത്. യുവതിയുടെ മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന 5000 രൂപയും സംഘം എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു.
ലൈംഗികാതിക്രമത്തിനിരയായ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥിനിയുടെ ആണ്‍സുഹൃത്തടക്കം നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. സുഹൃത്തിന് കൂട്ടബലാല്‍സംഗവുമായി ബന്ധമുണ്ടെന്ന് വിദ്യാര്‍ഥിനിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇയാള്‍ തെറ്റിദ്ധരിപ്പിച്ച് മകളെ കോളജിനു പുറത്തേക്ക് എത്തിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുകയുണ്ടായി.
ALSO READ: ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാത്തതിനു കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി