12
Oct 2025
Sun
ഹമാസ്-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ മധ്യസ്ഥ ചര്‍ക്കള്‍ക്കായി ഈജിപ്തിലെത്തിയ മൂന്ന് ഖത്തരി ഉദ്യോഗസ്ഥര്‍ വാഹനാപകടത്തില്‍ മരിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ നടന്ന ഷാം അല്‍ ശൈഖിലാണ് കാറപകടം നടന്നതെന്ന് കെയ്‌റോയിലെ ഖത്തരി എംബസി അറിയിച്ചു.
![]() |
|
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലെ ജീവനക്കാരാണ് മരിച്ച മൂന്നുപേരും. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചയിലായിരുന്നു ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമായത്. വെടിനിര്‍ത്തല്‍ കരാറിന്റെ അന്തിമ അംഗീകാരവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ആഗോള ഉച്ചകോടി നടക്കാനിരിക്കെയാണ് ഖത്തരി ഉദ്യോഗസ്ഥരുടെ അപകടമരണമുണ്ടായിരിക്കുന്നത്.