മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ബ്രാന്‍ഡഡ് വാച്ചുകളുടെ പ്രദര്‍ശനം ആരംഭിച്ചു. ടൈം അണ്‍വെയ്ല്‍ഡ് എന്ന പേരില്‍ ആരംഭിച്ച പ്രദര്‍ശനം അഡ്വ. കെ പി മായിന്‍ ഉദ്ഘാടനം ചെയ്തു.
|
ഡിസംബര്‍ 15 വരെയാണ് പ്രദര്‍ശനം നടക്കുക. ലോകോത്തര ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലുസീവ് മോഡലുകള്‍ 30 മുതല്‍ 60 ശതമാനംവരെ വിലക്കുറവില്‍ ലഭ്യമാണ്. എല്ലാത്തരം വാച്ചുകള്‍ക്കും സൗജന്യ സര്‍വീസും പോളിഷിങ്ങും പ്രദര്‍ശനവേളയില്‍ ലഭിക്കും.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ അഷര്‍, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ കെ പി വീരാന്‍കുട്ടി, വി എസ് ഷറീജ്, എന്‍ പി സുബൈര്‍, മലബാര്‍ വാച്ചസ് വിഭാഗം ഹെഡ് വിശ്വമോഹന്‍, ഡപ്യൂട്ടി ഹെഡ് സിബിന്‍ അലി ഹസന്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കോഴിക്കോട് ഷോറൂം ഹെഡ് സി എ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


