22
Apr 2024
Mon
22 Apr 2024 Mon

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം. പകൽ രാത്രിയെന്ന് തോന്നിപ്പിക്കും വിധമുള്ള സമ്പൂർണ സൂര്യഗ്രഹണത്തിന് വടക്കേ അമേരിക്ക ആയിരിക്കും സാക്ഷ്യം വഹിക്കുക. വടക്കേ അമേരിക്കയിലെ മെക്സിക്കോ മുതൽ കാനഡ വരെ നീളുന്ന 185 കിലോമീറ്റർ ഭാഗങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. അതേസമയം ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് അണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്.

സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യ​ഗ്രഹണം ഉണ്ടാവുകയൊള്ളൂ. ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒൻപതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക.

പ്രാദേശിക സമയം രാവിലെ 11:07ന് പെസഫിക് കോസ്റ്റ് ഓഫ് മെക്സിക്കോ സമ്പൂർണ സൂര്യഗ്രഹണത്തിന് ആദ്യം സാക്ഷിയാകും. 18 യുഎസ് സ്റ്റേറ്റുകളിലും ഗ്രഹണം ദൃശ്യമാകും.

നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യ​ഗ്രഹണം കാണാനാകും.

Total Solar Eclipse On April 8: Time, Duration And How To Watch It Live Online