ആലപ്പുഴ ഓച്ചിറ സ്റ്റേഷന്‍ യാര്‍ഡുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിസാമുദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-എംജിആര്‍ ചെന്നൈ വീക്ക് ലി സൂപ്പര്‍ഫാസ്റ്റ് എന്നിവ ഭാഗികമായി റദ്ദാക്കി.
|
മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ്, രാമേശ്വരം – തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, ഗുരുവായൂര്‍ – താംബരം എക്‌സ്പ്രസ്, നിലമ്പൂര്‍ – തിരുവനന്തപുരം രാജ്യ റാണി എക്‌സ്പ്രസ് , തിരുപ്പതി – കൊല്ലം ജംങ്ഷന്‍ വീക്ക് ലി എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ് മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ വൈകിയോടും.
കൊല്ലം – ആലപ്പുഴ മെമു, കൊല്ലം ജംങ്ഷന്‍-എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ്, മംഗളൂരു – തിരുവനന്തപുരം അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകളും വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.





