03
Nov 2025
Sun
03 Nov 2025 Sun
twin brothers went missing from Chitttur found dead in temple pond

പാലക്കാട് ചിറ്റൂരില്‍ നിന്ന് ശനി വൈകീട്ട് കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം ഇന്ന് രാവിലെ ക്ഷേത്രക്കുളത്തില്‍ നിന്ന് കണ്ടെത്തി. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ 14കാരായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്.

whatsapp ചിറ്റൂരില്‍ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് കണ്ടെത്തി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ശനി വൈകീട്ട് വീട്ടില്‍ നിന്നു പോയ ഇവര്‍ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു.

ചിറ്റൂര്‍ ശിവന്‍കോവിലിലെ കുളത്തില്‍ നിന്നാണ് ലക്ഷ്മണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്റെ വസ്ത്രങ്ങള്‍ പുറത്ത് ഊരിവച്ചിരുന്നു. ഇരുവര്‍ക്കും നീന്തലറിയില്ല. ഒരാള്‍ അപകടത്തില്‍പെട്ടപ്പോള്‍ അടുത്തെയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

ALSO READ: നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം