മലപ്പുറം: പാലത്തിന്റെ കൈവരി നിര്‍മിക്കാന്‍ സ്ഥാപിച്ചിരുന്ന കമ്പികള്‍ ശരീരത്തില്‍ തുളച്ചുകയറിയുണ്ടായ അപകടത്തില്‍ ബുള്ളറ്റ് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കരിങ്കല്ലത്താണി സ്വദേശി മാട്ടേരിവളപ്പില്‍ ഫാസില്‍, വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ആഷിഖ് എന്നിവരാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയംകോടാണ് അപകടമുണ്ടായത്.
|
പാലത്തിന്റെ കൈവരി നിര്‍മിക്കാന്‍ സ്ഥാപിച്ചിരുന്ന കമ്പികള്‍ക്കിടയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറുകളും കമ്പികള്‍ യുവാക്കളുടെ ശരീരത്തില്‍ തുളഞ്ഞുകയറുകയുമായിരുന്നു. നാട്ടുകാരടക്കമുള്ളവര്‍ ഏറെ പണിപ്പെട്ടാണ് യുവാക്കളെ കമ്പിയില്‍ നിന്ന് ഊരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ആഷിഖ് ആദ്യവും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഫാസില്‍ പിന്നീടും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം യുവാക്കളുടെ മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


