കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു. കുറിച്ചി സ്വദേശി അഭിനവ്(12), മാടപ്പള്ളി സ്വദേശി ആദര്‍ശ്(15)എന്നിവരാണ് മരിച്ചത്. ശനി ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ചെമ്പുംപുറത്തെ പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോയതായിരുന്നു ഇരുവരും.
|
ഏറെസമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ വന്നതോടെ തിരക്കിയെത്തിയപ്പോഴാണ് ഇരുവരും കുളത്തില്‍ വീണെന്ന സംശയം തോന്നിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരിയിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.