28
Aug 2023
Mon
28 Aug 2023 Mon

കോന്നി: കെഎസ്ആർടിസി ബസിൽ പെൺകുട്ടികളെ ശല്യം ചെയ്തതിന് രണ്ടു കേസുകളിലായി രണ്ട് പൊലീസുകാര്‍ അറസ്റ്റിൽ. പത്തനംതിട്ട അടൂരിലും ആനന്ദപ്പള്ളിയിലുമാണ് സംഭവങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടൂരിൽ ബസിൽ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച തിരുവനന്തപുരം ഐജി ഓഫീസിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശി സതീഷിനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. യാത്രാമധ്യേ യുവതി അടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി ബസിൽ നിന്നും സതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഐജി ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് തസ്തികയിലാണ് സതീഷ് ജോലി ചെയ്യുന്നത്.

പത്തനംതിട്ട ആനന്ദപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തതിന് കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒയാണ് അറസ്റ്റിലായത്. പത്തനാപുരം സ്വദേശി ഷെമീറിനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി വിവരം അടൂർ പൊലീസിൽ വിളിച്ചറിയിക്കുകയും ബസിൽ നിന്നും ഷെമീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പത്തനാപുരം സ്വദേശിനിയായ പെൺകുട്ടിയാണ് ഷമീറിനെതിരെ പരാതി നൽകിയത്. ഇന്ന് ഉച്ചയ്ക്കാണ് പ്രതി അറസ്റ്റിലായത്