ഇറാനിൽ നിന്ന് ഹൂഥി വിമതർക്ക് ആയുധമെത്തുന്നത് അവസാനിപ്പിക്കുന്നതിനുള്ള ദൗത്യത്തിനിടെ തങ്ങളുടെ രണ്ട് നാവികസേനാംഗങ്ങളെ കാണാതായെന്ന് യുഎസ്. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎസ്എസ് ലെവിസ് ബി പുള്ളറിൽ നിന്ന് ജനുവരി 11ന് രാത്രി നടത്തിയ നാവിക ഓപറേഷനിടെയാണ് ഇരുവരെയും കാണാതായത്.
|
അറബിക്കടലിൽ സൊമാലിയൻ തീരത്ത് നങ്കൂരമിട്ട നാവികസേന കപ്പലിലെ അംഗങ്ങളായിരുന്നു ഇവർ. ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ ഹൂഥികൾ നടത്തുന്ന വ്യോമാക്രമണങ്ങളെയും മറ്റും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് നാവികസേനയെ വിന്യസിച്ചത്. ഇതുസംബന്ധിച്ച ഓപറേഷനിടെ ഇരുവരെയും കാണാതാവുകയായിരുന്നുവെന്നും ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


