
ഡ്രില്ലിങ് മെഷീന് തലയില്‍ തുളച്ചുകയറി രണ്ടരവയസ്സുകാരന് മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറേനടയ്ക്കടുത്താണ് സംഭവം. ധ്രുവ് ആണ് മരിച്ചത്. കുട്ടിയുടെ വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഡ്രില്ലിങ് മെഷീന് കൊണ്ടുവന്നിരുന്നു.
![]() |
|
കുട്ടി ഇതെടുത്ത് കളിച്ചപ്പോള്‍ മെഷീന് ഓണാവുകയും തലയില്‍ തുളഞ്ഞുകയറുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.
ALSO READ: എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍