|
ലണ്ടൻ: ആപ്പിൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത മെസേജ് റിക്കവറി ചെയ്യാൻ കഴിയുന്നത് സംബന്ധിച്ച് കമ്പനിക്കെതിരെ നിയമയുദ്ധം തുടങ്ങി ഇംഗ്ലീഷ് വ്യവസായി. അതിനുള്ള കാരണം ആണ് രസം. ലൈംഗിക തൊഴിലാളികൾക്ക് ഇദേഹം അയച്ച മെസേജ് ഡിലീറ്റ് ചെയ്തെങ്കിലും ഭാര്യ കയ്യോടെ പൊക്കിയത്തോടെ ആണ് പരാതിക്കാരൻ ആപ്പിളിന് എതിരെ രംഗത്തുവരാൻ കാരണം.
ബിസിനസ്സുകാരൻ sex workers മായി ഐഫോണിലെ ഐമെസ്സേജിലൂടെ ചാറ്റ് ചെയ്തിരുന്നു.
ഭാര്യ കണ്ടുപിടിക്കാതിരിക്കാൻ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്തു. എന്നാൽ ഈ മെസേജുകളെല്ലാം ഐമാക്കിലൂടെ ഭാര്യ റിക്കവർ ചെയ്തതോടെ ബിസിനസുകാരൻ പെട്ടു. ആപ്പിൾ ഐഡിയിൽ ഈ മെസേജുകൾ സിങ്ക്രണൈസ് ചെയ്തിരുന്നതാണ് ഇയാൾക്ക് വിനയായയത്.
ഒരു ഡിവൈസിൽ നിന്ന് ഡിലീറ്റ് ചെയ്താലും ഐഡി ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിൽ നിന്ന് ഡാറ്റ ഡിലീറ്റ് ആവില്ലെന്ന വിവരം ആപ്പിൾ ഉപഭോക്താക്കളെ അറിയിച്ചില്ലെന്നാണ് ഇയാൾ ആരോപിക്കുന്നത്. ഇക്കാര്യം മുൻനിർത്തിയാണ് ബിസിനസ്സുകാരൻ മൊബൈൽ ഫോൺ ഭീമൻ ആപ്പിളിന് എതിരെ നിയമ യുദ്ധത്തിന് ഇറങ്ങി തിരിച്ചത്. അമ്പത് ലക്ഷം യൂറോ ആണ് ഇയാള് നഷ്ടപരിഹാരം ആയി ആപ്പിളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
UK Man Sues Apple After Wife Discovers “Deleted” Messages With Sex Worker


