31
Jan 2026
Mon
31 Jan 2026 Mon
Unnikrishnan is gay says Greemas family with evidence

തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ രാജീവിന്റെ ഭാര്യ എസ്എല്‍ സജിത, മകള്‍ ഗ്രീമ എന്നിവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ സ്വവര്‍ഗാനുരാഗി. ഇയാള്‍ നിരവധി ഗേ ഗ്രൂപ്പുകളില്‍ അംഗമായിരുന്നതിന്റെ തെളിവുകള്‍ ഗ്രീമയുടെ കുടുംബം പോലീസിനു കൈമാറി. ഉണ്ണിക്കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിനും ഇക്കാര്യം ബോധ്യമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ഉണ്ണിക്കൃഷ്ണന്‍ സമയം കണ്ടെത്തിയിരുന്നു. അതേസമയം ഗ്രീഷ്മയ്ക്ക് ഫോണില്‍ സന്ദേശമയയ്ക്കാനോ വിളിക്കാനോ ഒപ്പം സമയം പങ്കിടാനോ ഇയാള്‍ ശ്രമിച്ചിരുന്നില്ല. ഗ്രീമയുടെ അച്ഛന്‍ അടുത്തിടെ മരിച്ചിരുന്നു. ഈ സമയം പോലും ഉണ്ണികൃഷ്ണന്‍ നാട്ടിലേക്ക് വരാന്‍ കൂട്ടാക്കിയില്ല. വിവാഹം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണന്‍ ഗ്രീമയുടെ വീട്ടില്‍ പോയത്.

പിഎച്ച്ഡി പഠനത്തിന്റെ തിരക്കിലായതിനാല്‍ ആറുമാസത്തേക്ക് വിളിക്കില്ലെന്ന് പറഞ്ഞായിരുന്നു ഉണ്ണികൃഷ്ണന്‍ അയര്‍ലന്‍ഡിലേക്ക് മടങ്ങിയത്. എന്നാല്‍ ഈ ആറുവര്‍ഷത്തിനിടെ ഇയാള്‍ ഗ്രീമയെ വിളിക്കാനോ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോവാനോ തയ്യാറായില്ല. എന്നാല്‍ ഇക്കാലയളവിലൊക്കെ ഗേ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന ഉണ്ണികൃഷ്ണന്‍ സ്വവര്‍ഗാനുരാഗികളെ തേടി വിവിധ ഇടങ്ങളിലേക്ക് പോവുകയുണ്ടായി.

വാട്‌സ്ആപ്പില്‍ പോലും ഇയാള്‍ ഗ്രീമയ്ക്ക് സന്ദേശമയച്ചിരുന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞദിവസം ഉണ്ണികൃഷ്ണന്റെ ബന്ധു മരിച്ചപ്പോള്‍ ഗ്രീമയും സജിതയും ്അവിടെ പോയിരുന്നു. അവിടെ വച്ച് ഉണ്ണികൃഷ്ണന്‍ ഇരുവരെയും പരിഹസിച്ച് ഇറക്കിവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരേ ആത്മഹത്യാകുറിപ്പെഴുതിവച്ച് അമ്മയും മകളും ജീവനൊടുക്കിയത്.

ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്‌പോര്‍ട്ട് എടുത്തിരുന്നു. 200 പവന്‍ സ്വര്‍ണവും സ്ഥലവും വീടും സ്ത്രീധനമായി കൊടുത്തായിരുന്നു ഗ്രീമയെ ഉണ്ണികൃഷ്ണന് വിവാഹം ചെയ്തു നല്‍കിയത്.

ALSO READ: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മരുമകന്‍ പിടിയില്‍