
UP doctor refuses treatment to women over religion ലഖ്നോ: മുസ്ലിമായതിന്റെ പേരില്‍ ഡോക്ടര്‍ യുവതിയെ ചികിത്സിക്കാന്‍ വിസമ്മതിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ജാവുന്‍പുരിലാണ് സംഭവം. ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് പ്രസവത്തിനെത്തിയ യുവതിയെ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയത്
![]() |
|
വര്‍ഗീയമായി പ്രവര്‍ത്തിക്കരുത് എന്ന് പറഞ്ഞ് യുവതി ഡോക്ടറോട് വിയോജിപ്പ് പരസ്യമാക്കിയിട്ടും ഡോക്ടര്‍ അവഗണിച്ചുവെന്നും പരാതിയുണ്ട്.
ഒക്ടോബര്‍ രണ്ടിന് രാവിലെ ഒമ്പതുമണിയോടെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ യുവതിയെ പരിശോധിക്കാന്‍ എത്തിയില്ല. ചോദിച്ചപ്പോള്‍ താന്‍ മുസ്ലിംകളെ ചികിത്സിക്കാറില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു.
ഒക്ടോബര്‍ രണ്ടിന് ഇതുസംബന്ധിച്ച വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ ഡോക്ടര്‍ മുസ്ലിംകളെ ചികിത്സിക്കാന്‍ തയാറല്ല എന്നാണ് വിഡിയോയില്‍ ഷാമ പര്‍വീണ്‍ ആരോപിക്കുന്നത്.
മറ്റൊരു വിഡിയോയില്‍ നടന്ന സംഭവങ്ങളെല്ലാം സത്യമാണെന്ന് യുവതിയുടെ ഭര്‍ത്താവ് സ്ഥിരീകരിച്ചു. ആ സമയത്ത് ചികിത്സക്കെത്തിയ രണ്ട് മുസ്ലിം സ്ത്രീകളെ പരിശോധിക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്നും വിഡിയോയില്‍ പറയുന്നു.
മുസ്ലിം സ്ത്രീകളെ ഓപറേഷന് തിയേറ്ററിലേക്ക് കൊണ്ടുവരരുത് എന്ന് ഡോക്ടര്‍ നഴ്സുമാരോട് പറഞ്ഞതായും പര്വീന് പറയുന്നു.
”ഞാനിവിടെ ബെഡില്‍ കിടക്കുകയാണ്. ഡോക്ടര്‍ എന്നെ ചികിത്സിക്കാന്‍ വന്നില്ല എന്ന് മാത്രമല്ല, മറ്റുള്ളവരോട് എന്നെ ഓപറേഷന് തിയേറ്ററിലേക്ക് കൊണ്ടുവരരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്തു”-പര്വീന് വിഡിയോയില്‍ പറഞ്ഞു.
എന്നാല്‍, വിഷയത്തില്‍ പോലീസ് ഇടപെടുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.