ഇസ്രായേലിലുള്ള യുഎസ് പൗരന്മാര്ക്ക് ഈജിപ്തിലേക്ക് പോവാന്‍ ബസ് സര്‍വീസ് ഒരുക്കി നല്കി ജറുസലേമിലെ യുഎസ് എംബസി. ഇറാന് മിസൈലുകളും ഡ്രോണുകളും ഇസ്രായേലില്‍ പതിച്ചുകൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നടപടി.
|
ഈജിപ്തിലേക്ക് പോവാന്‍ സന്നദ്ധരായ പൗരന്മാരെ താബയിലേക്ക് കൊണ്ടുപോവുന്നതിന് ബസ് സര്‍വീസ് ലഭ്യമാക്കുമെന്ന് യുഎസ് എംബസി എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കുകയായിരുന്നു. ജറുസലേം, ടെല്‍ അവീവ് എന്നിവിടങ്ങളില്‍ നിന്നാണ് ബസ് സര്‍വീസുകള്‍. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് വരും ദിവസങ്ങളിലും ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് എംബസി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്താന്‍ താല്പര്യമുള്ളവര്ക്കായി രജിസ്ട്രേഷന് ഫോമിന്റെ ലിങ്കും അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്.
ALSO READ:യുഎസിന്റെ താഡ് റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്ത് ഇറാന്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





