31
Jan 2026
Tue
31 Jan 2026 Tue
us iran conflict

US Iran Conflict തെഹ്റാന്‍: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത കനക്കുന്നതിനിടയില്‍ ഇറാന്റെ കടുത്ത മുന്നറിയിപ്പ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നും തെറ്റായ നീക്കമുണ്ടായാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ മേഖല യുദ്ധക്കളമാകുമെന്നും മിഡില്‍ ഈസ്റ്റിലുള്ള യുഎസ് സൈനികര്‍ തങ്ങളുടെ കുടുംബങ്ങളോട് യാത്ര പറഞ്ഞുകൊള്ളണമെന്നും ഇറാന്‍ ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്‍ ഇബ്രാഹിം അസീസി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഭ്രാന്തനായ ഒരു പ്രസിഡന്റിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ വിശ്വസിച്ച് അമേരിക്ക ഏതെങ്കിലും തരത്തിലുള്ള അവിവേകം കാണിച്ചാല്‍, മേഖലയിലെ അവരുടെ സൈനികര്‍ ഇതിനോടകം തന്നെ തങ്ങളുടെ കുടുംബങ്ങളോട് വിടപറഞ്ഞിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,’ എന്ന് ഇബ്രാഹിം അസീസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ തങ്ങളുടെ പക്കല്‍ ‘സ്ട്രാറ്റജിക് സര്‍പ്രൈസുകള്‍’ ഉണ്ടെന്നും, മേഖലയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.