28
Apr 2023
Thu
28 Apr 2023 Thu

തിരുവനന്തപുരം: നഗരത്തിൽ വിദ്യാർഥിനികൾക്കു നേരെ നഗ്നത പ്രദർശിപ്പിച്ച് വില്ലേജ് ഓഫീസർ. ഷിജുകുമാർ എന്നയാളാണ് ന​ഗ്നത പ്രദർശിപ്പിച്ചത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കഴിഞ്ഞദിവസം രാത്രി പട്ടം പ്ലാമൂട്ടിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാർഥിനികൾ ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ അടുത്തിടെയായി ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ രാത്രി നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വട്ടിയൂർക്കാവ് മൂന്നാംമൂട് വയലിക്കട ചന്ദ്രികാഭവനിൽ മുത്തുരാജാണ് മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലായത്. രാത്രി 10.30ഓടെ കോട്ടൺഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ഓട്ടോയുമായി എത്തിയ ഇയാൾ മുകൾനിലയിൽ പഠിക്കുകയായിരുന്ന വിദ്യാർഥിനികൾക്കു നേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നു.

ഈ സംഭവത്തിനു ശേഷം മുത്തുരാജ് സ്ഥലംവിട്ടു. ഇയാളുടെ ഓട്ടോയുടെ നമ്പരും അടയാളങ്ങളും സഹിതം വിദ്യാർഥിനികൾ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മുത്തുരാജ് കസ്റ്റഡിയിലാവുകയായിരുന്നു.