11
Jan 2026
Wed
11 Jan 2026 Wed
water tank built at the cost of 20 crore rupees collapsed during testing

20 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ജലസംഭരണി ഉദ്ഘാടനത്തിനു മുമ്പേ തകര്‍ന്നുവീണു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. ഗുജറാത്ത് വാട്ടര്‍ സപ്ലൈ ആന്‍ഡ് സെവറേജ് ബോര്‍ഡ് നിര്‍മിച്ച ജലസംഭരണിയാണ് ഉദ്ഘാടനത്തിനു മുന്നോടിയായി വെള്ളം നിറച്ചു പരിശോധിക്കുന്നതിനിടെ തകര്‍ന്നുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സൂറത്ത് ജില്ലയിലെ അരിത് താലൂക്കിലെ തദ്‌കേശ്വറിലാണ് 11 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള ടാങ്ക് പണിതത്. 15 മീറ്റര്‍ ഉയരത്തിലായാണ് ജലസംഭരണി നിര്‍മിച്ചത്. 14 ഗ്രാമങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായാണ് 20 കോടി രൂപ ചെലവഴിച്ച് ജലസംഭരണി നിര്‍മിച്ചത്.

9 ലക്ഷത്തോളം ലിറ്റര്‍ വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്തു കയറ്റിയപ്പോഴേക്കും ജലസംഭരണി തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ജലസംഭരണിയായി നിലംപൊത്തിയത്. എന്‍ജിനീയര്‍ സൂപ്രണ്ട് അങ്കിത് ഗരസ്യ, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ചൗധരി, ഡപ്യൂട്ടി എന്‍ജിനീയര്‍ ജയ് ചൗധരി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജലസംഭരണി നിര്‍മാണത്തിന് കരാര്‍ ലഭിച്ച നിര്‍മാണക്കമ്പനി ജയന്തി സൂപ്പര്‍ കണ്‍സ്ട്രക്ഷനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: കോഴിക്കോട് സ്വദേശി ദുബയില്‍ മരിച്ചു