ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനാണ് തീരുമാനം. മറ്റന്നാള്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയുന്നത്. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ഇക്കാര്യം പ്രവര്‍ത്തകര്‍ക്ക് വിശദീകരിക്കും.
|
കഴിഞ്ഞ തവണ പാര്‍ട്ടി 18 മണ്ഡലങ്ങളില്‍ മല്‍സരിച്ചിരുന്നു. ബാക്കി ഇടങ്ങളില്‍ യുഡിഎഫിന് രഹസ്യ പിന്തുണ നല്‍കുകയായിരുന്നു. ഇത്തവണ ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധം സിപിഎം വലിയ പ്രചാരണ ആയുധമാക്കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ബന്ധം സംബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിരുന്നില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





