
കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പില്‍ പ്രൊഫൈല്‍ ഫോട്ടോ ആക്കി 26കാരനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ ഭാര്യയുടെ പരാതിയിലാണ് തൃക്കാക്കര സ്വദേശിയെ അറസ്റ്റ് ചെയ്തത്.
![]() |
|
ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു യുവാവ്. ഭാര്യയോടുള്ള അരിശം തീര്‍ക്കാനാണ് പ്രൊഫൈല്‍ ഡി.പിയില്‍ നഗ്നചിത്രം വെച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് പകര്‍ത്തിയ ചിത്രമാണ് ഇതെന്നുമാണ് പോലീസിന്റെ അവകാശ വാദം.
അറസ്റ്റിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.