കൽപറ്റ: വനത്തില്‍ കയറി കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ച് ആന. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലാണ് സംഭവം.
|
റോഡിൽ വണ്ടി നിർത്തിയിറങ്ങിയ യുവാവ് കാട്ടാനയുടെ സമീപമെത്തിയാണ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. പ്രകോപിതനായ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികളാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആന പിന്തിരിയുകയായിരുന്നു.
അതേസമയം, യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത വനം വകുപ്പ് 4000 രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





