30
Jul 2023
Tue
30 Jul 2023 Tue

പാലക്കാട്: ജില്ലയില്‍ ചൊവ്വാഴ്ച അവധിയാണെന്ന പ്രചരണം വ്യാജമെന്ന് കലക്ടര്‍. ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും വാട്ട്സ്ആപ്പ് ഫോർവേഡ് വഴി പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും
കലക്ടര്‍ ഡോ. എസ് ചിത്ര വ്യക്തമാക്കി. ജില്ലാ കലക്ടറുടെ പേരില്‍ വ്യാജമായി സന്ദേശം സൃഷ്ടിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് കലക്ടർ ഇക്കാര്യം പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് ജില്ലയില്‍ ചൊവ്വ മഞ്ഞ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. ഇതുവരെ താലൂക്കുകളില്‍ അപകടകരമായ സ്ഥിതി ഒന്നും ഇല്ലെന്ന് തഹസീല്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അവധി കൊടുത്താൽ കുട്ടികൾ പുഴകളിലും തടയണകളിലും മറ്റും പോയി അപകടം ക്ഷണിച്ചുവരുത്താൻ സാധ്യതയുണ്ട്. ആയതിനാൽ അവധി കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും കലക്ടർ പറഞ്ഞു. അവധി സംബന്ധിച്ച അറിയിപ്പുകൾ ഒഫീഷ്യൽ പേജുകൾ വഴി നൽകുന്നതാണെന്നും ദയവുചെയ്ത് വാട്ട്സ്ആപ്പ് ഫോർവേഡുകളിൽ വിശ്വസിക്കരുതെന്നും കലക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

”പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും നാളെ അവധി (ജൂലൈ 25). അങ്കണവാടികള്‍ക്കും ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണ്‌”- എന്നായിരുന്നു വ്യാജ സന്ദേശം.