പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജ(29)യാണ് മരിച്ചത്. കുഴഞ്ഞുവീണ യുവതിയെ ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. അതേസമയം താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി നൗഷിജയുടെ സഹോദരന് തൃത്താല പോലീസില്‍ പരാതി നല്കി.
|
ഈ മാസം പതിനാറിനാണ് പ്രസവത്തിനായി നൗഷിജ ആശുപത്രിയിലെത്തിയത്. ചൊവ്വയും ബുധനും പ്രസവത്തിനായുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ഗര്‍ഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ച യുവതിക്ക് കടുത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായി. എന്നാല്‍ ഡോക്ടര്‍മാര്‍ നോക്കാമെന്നു മാത്രമാണ് ഈ സമയം അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിക്ക് ക്ഷീണവും വേദനം അനുഭവപ്പെട്ടു. രാവിലെ പത്തിന് ഡോക്ടര്‍ വന്നാലേ തുടര്‍നടപടികള്‍ തുടങ്ങാനാവൂ എന്നാണ് ഈ സമയം ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു ഹൃദയാഘാതം സംഭവിച്ചതായാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇതിനുള്ളില്‍ മരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
ALSO READ: സംസ്ഥാനത്ത് എസ്ഐആര്‍ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു





