മൈനാഗപ്പള്ളി അന്‍വര്‍ശേരിയിലുള്ള വാടക വീട്ടില്‍ നിന്ന് എംഡിഎംഎയുമായി യുവതി പിടിയില്‍. കരുനാഗപ്പള്ളി വവ്വാകാവ് സ്വദേശിനി കെ എസ് പുരം കടത്തൂര്‍ കണ്ണമ്പള്ളി തെക്കതില്‍ ഹസീന (34)യാണ് പിടിയിലായത്.
|
കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും ശാസ്താംകോട്ട പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. വീട്ടില്‍ നിന്നു 21 ഗ്രാം എംഡിഎംഎയുമായി കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നു കടത്തിക്കൊണ്ട് വന്നതാണ് എം ഡിഎംഎ എന്ന് ഹസീന പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ALSO READ: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



