28
Sep 2023
Sun
28 Sep 2023 Sun

പാലക്കാട്: തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ 60കാരി പേവിഷബാധയേറ്റ് മരിച്ചു. വെള്ളിനേഴി എർളയത്ത് ലതയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരുടെ വീട്ടിൽ സ്ഥിരം എത്തുകയും കൂട്ടാവുകയും ചെയ്തിരുന്ന തെരുവു നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് നഖം തട്ടിയത്. എന്നാല്‍, മുറിവേറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ ലത ആശുപത്രിയില്‍ പോയിരുന്നില്ല.

രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ വളർത്തുനായകൾക്കും കന്നുകാലികൾക്കും മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെപ്പ് നൽകും.