ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ അഗ്നിപര്വതത്തിനുള്ളില് വീണ് ചൈനീസ് യുവതി മരിച്ചു. ഇന്തോനേഷ്യയിലെ ഇജെന്‍ അഗ്നിപര്‍വതത്തിനു സമീപം ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് ഹൗങ് ലിഹോങ് അഗ്നിപര്‍വതത്തിനുള്ളിലേക്ക് വീണത്.(woman dies after fell in to volcano while posing for photo)
|
കിഴക്കന്‍ ജാവ പ്രവിശ്യയിലെ ഇജെന്‍ വോല്‍ക്കാനോ കാണാന്‍ ഭര്‍ത്താവിനൊപ്പം വന്നതായിരുന്നു യുവതി. നീല തീ പ്രതിഭാസത്താല്‍ പ്രസിദ്ധമായ ഈജെന്‍ വോല്‍ക്കാനോ കാണാനെത്തിയതായിരുന്നു ദമ്പതികള്‍. അഗ്നിപര്‍വതത്തിന്റെ മുഖത്തേക്ക് കൂടുതല്‍ അടുത്തുചെന്ന യുവതി കാല്‍തെറ്റി 250 അടിയോളം താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു.
ടൂര്‍ ഗൈഡിന്റെ മുന്നറിയിപ്പ് ലംഘിച്ചായിരുന്നു യുവതി ഫോട്ടോക്ക് വേണ്ടി അതിസാഹസികമായി അഗ്നിപര്‍വത മുഖത്തിന്റെ വളരെ അടുത്തേക്ക് പോയത്. രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ യുവതിയുടെ മൃതദേഹം പുറത്തെടുത്തത്.
Related
Latest News
Trending
ഡ്രോണാക്രമണത്തില്‍ അബൂദബിയില്‍ തീപിടിത്തം
- 10-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





