തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മൂക്കന്നൂര്‍ സ്വദേശി പ്രവീണ(32) ആണ് മരിച്ചത്. അതേസമയം പ്രവീണയുടെ മരണത്തിനു പിന്നാലെ സഹോദരന്‍ പ്രവീണ്‍ പോലീസിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നു.
|
പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതുകാട്ടി പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നുമാണ് പ്രവീണ്‍ ചൂണ്ടിക്കാട്ടുന്നത്. സഹോദരിക്കെതിരേ ചില നാട്ടുകാരും കുടുംബക്കാരും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും ഇതിനാല്‍ പ്രവീണ മാനസികമായി തളര്‍ന്ന നിലയില്‍ ആയിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.
ഒരാള്‍ മൊബൈല്‍ ഫോണില്‍ സഹോദരിക്ക് മോശം സന്ദേശങ്ങള്‍ അയച്ചിരുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടു. അപകടത്തില്‍ പ്രവീണയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും പ്രവീണ്‍ പറയുന്നു.





