കുടുംബ സ്വത്ത് തര്‍ക്കം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടുറോഡില്‍ നിസ്കാരം നടത്തി യുവതി. ഗതാഗതം തടസ്സപ്പെട്ടതോടെ വിവരമറിഞ്ഞെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. പാലക്കാട് ഐഎംഎ ജംഗ്ഷനിലാണ് സംഭവം.
|
കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശിയാണ് സ്ത്രീ. ബുധന്‍ ഉച്ചയോടെയായിരുന്നു നടുറോഡില്‍ യുവതിയുടെ പ്രതിഷേധം അരങ്ങേറിയത്. ഈ സമയം ഇതുവഴിയെത്തിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇടപെട്ട് ഇവരെ റോഡില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ കുടുംബ സ്വത്ത് സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നു. എത്ര ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്നാണ് വിഷയത്തില്‍ അധികൃതരുടെ ശ്രദ്ധ നേടാന്‍ നടുറോഡില്‍ നിസ്കരിച്ചതെന്നു യുവതി പറയുന്നു.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി





