
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കള്ള് ഷാപ്പില്‍ വെച്ച് വിദേശമദ്യം കുടിക്കാനുള്ള ശ്രമം തടഞ്ഞതിന് ജീവനക്കാരനെ തല്ലിക്കൊന്നു. ചള്ളപ്പാത എം ഷാഹുല്‍ ഹമീദ് നടത്തിയ ആക്രമണത്തില്‍ മുണ്ടൂര്‍ പന്നമല സ്വദേശി എന്‍ രമേശ്(50) ആണ് കൊല്ലപ്പെട്ടത്.
![]() |
|
കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്പനശാലക്ക് അടുത്തുള്ള കള്ള് ഷാപ്പിലേക്ക് ആയിരുന്നു ഷാഹുല്‍ ഹമീദ് മദ്യവുമായി എത്തിയത്. ഷാഹുല്‍ മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ രമേശ് ഇത് തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
രാത്രി 8.30 ആയതോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേശിനെ പിന്തുടര്‍ന്നെത്തിയ ഷാഹുല്‍ റോഡരികില്‍ രമേശിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികമായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെ ആയിരുന്നു നാട്ടുകാര്‍ രമേശിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു