11
Dec 2023
Wed
11 Dec 2023 Wed
image 59 മധുരക്കിഴങ്ങിന് ഇത്രയും ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ?

മധുരക്കിഴങ്ങിന് ഇത്രയും ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ?

whatsapp മധുരക്കിഴങ്ങിന് ഇത്രയും ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ?
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാരുകളാല്‍ സമ്പുഷ്ടമായ മധുരക്കിഴങ്ങ് എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ഫൈബറിനോടൊപ്പം വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്‍സ് എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. പൊണ്ണത്തടി, പിസിഒഡി, പ്രമേഹം എന്നിവയുമായി പോരാടുന്നവര്‍ക്ക് ഇതൊരു മികച്ച ലഘുഭക്ഷണമാണ്.

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. പേര് പോലെ തന്നെ നല്ല മധുരമുള്ളതാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും.

ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

⏺️ മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും മാക്യുലര്‍ ഡീജനറേഷന്‍ തടയുകയും ചെയ്യുന്ന ബീറ്റാ കരോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി കഴിക്കാം.

⏺️ പ്രമേഹരോഗികള്‍ പലപ്പോഴും മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

⏺️ വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.

⏺️ ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അസിഡിറ്റി, മലബന്ധം തുടങ്ങിയ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

⏺️ നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

⏺️ ഭക്ഷണത്തില്‍ മധുരക്കിഴങ്ങ് ഉള്‍പ്പെടുത്തുന്നത് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കും. മധുരക്കിഴങ്ങിലെ ധാതുക്കളും വിറ്റാമിന്‍ ബിയും വയറുവേദന, അസിഡിറ്റി, മലബന്ധം എന്നിവ അകറ്റും.

Sweet potatoes are healthy tube-shaped roots from the morning glory family of flowering plants. Sweet potatoes vary in colors and sizes and are high in fibers, multivitamins, essential minerals, and antioxidants.