11
Jul 2024
Tue
11 Jul 2024 Tue
Muscat Shooting 5 killed

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസകത്തിലെ പള്ളിക്കു സമീപമുണ്ടായ വെടിവയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. (Oman: 5 Killed, Multiple Injured In Mosque Shooting In Muscat). മുത്ര വിലായത്തില്‍പ്പെട്ട വാദി അല്‍ കബീറിലെ ഇമാം അലി മസ്ജിദ് പരിസരത്താണ് വെടിവയ്പ്പുണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.  മുഹറം ആഘോഷത്തിന് ഒരുമിച്ചു കൂടിയവരാണ് അക്രമിക്കപ്പെട്ടതെന്നാണ് റിപോര്‍ട്ട്.

whatsapp മസ്‌കത്തിലെ പള്ളിക്കു സമീപം വെടിവയ്പ്പ്; 5 പേര്‍ കൊല്ലപ്പെട്ടു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപോര്‍ട്ട്.

ശിയാക്കളുടെ പള്ളിയില്‍ രാത്രി പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കേയാണ് വെടിവയ്പ്പ്. നൂറുകണക്കിന് പേര്‍ മസ്ജിദിനകത്തുണ്ടായിരുന്നു. പാകിസ്താന്‍കാരാണ് പള്ളിയിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. പുറത്ത് വാഹനത്തില്‍ എത്തിവയരാണ് വെടിയുതിര്‍ത്തതെന്നാണ് റിപോര്‍ട്ട്. സുരക്ഷാ ജീവനക്കാര്‍ തിരിച്ചും വെടിയുതിര്‍ത്തു. ആളുകള്‍ പരക്കം പായുന്നതിന്റെയും വെടിശബ്ദമുയരുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒമാന്‍ ഭീകരവിരുദ്ധ സേന സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.


സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.