17
Jul 2025
Mon
17 Jul 2025 Mon

സലാല: സലാലയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ സുമേഷിനെ ( 37) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗർബിയയിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ഫുഡ് സ്റ്റഫ് കടയുടെ സ്റ്റോറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു ആണ് നാട്ടിൽ വിവരം ലഭിച്ചത്. വിവരം അറിഞ്ഞെത്തിയ റോയൽ ഒമാൻ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കും. അവിവാഹിതനാണ്. പിതാവ് സുരേന്ദ്രൻ.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക