11
Oct 2025
Wed
11 Oct 2025 Wed
qatar

ഖത്തറില്‍ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ അധികൃതര്‍ തള്ളി. സിവില്‍ സര്‍വീസ് ബ്യൂറോ ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് പ്രസിഡന്റ് ഡോ. അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ ബിന്‍ മുബാറക് അല്‍ ഖലീഫയാണ് വിശദീകരണം നല്‍കിയത്.

whatsapp ഖത്തറില്‍ വെള്ളിയാഴ്ച്ച പ്രവൃത്തി ദിനമാക്കുമോ? വിശദീകരണവുമായി സിവില്‍ സര്‍വീസ് ബ്യൂറോ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തര്‍ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കി ശനി-ഞായര്‍ വാരാന്ത്യ സംവിധാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഈ വാര്‍ത്തകള്‍ തെറ്റാണെന്നും അങ്ങനെ ഒരു നീക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പ്രവൃത്തി ആഴ്ച ഘടനയില്‍ മാറ്റമില്ലെന്നും സിജിബി പ്രസിഡന്റ് സ്ഥിരീകരിച്ചു.