28
Aug 2025
Sun
28 Aug 2025 Sun
qatar rain

ദോഹ: ഞായറാഴ്ച ഖത്തറില്‍ മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വിഭാഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

3- 6 വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ തിരമാലകള്‍ 9 അടിവരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം രാജ്യത്ത് അന്തരീക്ഷ താപനിലയും ഹുമിഡിറ്റിയും ഉയര്‍ന്നു തന്നെ തുടരുകയാണ്. അബൂസംറ (45), ദൂഖാന്‍ (43), ജുമൈലിയ (43) എന്നിവിടങ്ങളിലാണ് ഇന്നലെ ഉയര്‍ന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക