12
Oct 2022
Mon
12 Oct 2022 Mon

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യ: എണ്ണ ഉൽപാദനം വെട്ടിചുരുക്കാനുള്ള ഒപെക്ക് തീരുമാനത്തിന്റെ പേരില്‍ സൗദി അറേബിക്ക് നേരെ തിരക്കിട്ട നടപടിയുമണ്ടാകില്ലെന്ന് അമേരിക്ക. എല്ലാ മേഖലയുമായും കൂടിയാലോചന നടത്തിയായിരിക്കും മുന്നോട്ട്‌പോവുകയെന്ന് യുഎസ് നേതൃത്വം വ്യക്തമാക്കി. സൗദി അറേബ്യക്ക് പൂര്‍ണ്ണ പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്ത് വന്നതോടെയാണ് യുഎസിന്റെ മനംമാറ്റം.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും അമേരിക്കയുടെ താല്‍പര്യങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കും നടപടിയെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. റഷ്യക്കൊപ്പം ചേര്‍ന്ന് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള നീക്കം പുനഃപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സുരക്ഷ ഉപദേഷ്ടാവിന്റെ പ്രതികരണം.സൗദി അറേബ്യയുമായുള്ള ഭാവി ബന്ധം വേറിട്ട് പരിശോധിക്കാന്‍ ബൈഡന്‍ തയ്യാറല്ല. കോണ്‍ഗ്രസ് പ്രതിനിധികളുമായി ആലോചിച്ച് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കുപിടിച്ച് സൗദി ബന്ധത്തില്‍ ഒരു നടപടിയ്ക്ക് അമേരിക്ക ഒരുക്കമല്ല. സമയമെടുത്ത് എന്താണ് യുഎസിന്റെ താല്‍പര്യമെന്ന് വിലയിരുത്തികൊണ്ടായിരിക്കും തീരുമാനമെന്നും അമേരിക്കന്‍ സുരക്ഷ ഉപതദേഷ്ട്ടാവ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക