ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെതിരേ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെപിസി)ക്ക് ലഭിച്ച ഇമെയിലുകളുടെ എണ്ണം കണ്ട് ഞെട്ടി ബിജെപി.( 1.2 crore emails sent to Waqf JPC must be probed, demands BJP’s Dubey ) ഭേദഗതി ബില്ല് പരിശോധിക്കുന്ന ജെപിസിക്ക് 1.2 കോടിയോളം ഇമെയിലുകള്‍ ലഭിച്ചത് അന്വേഷിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ ആവശ്യപ്പെട്ടു.
|
ജാര്‍ഖണ്ഡിലെ ഗൊഡ്ഡ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ദുബേ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനാണ്. രാജ്യത്തിന് അകത്ത് നിന്ന് മാത്രം ഇത്രയും പ്രതികരണങ്ങള്‍ വരാന്‍ സാധ്യതയില്ലെന്ന് ദുബേ അഭിപ്രായപ്പെട്ടു. ഇതില്‍ മതമൗലിക സംഘടനകള്‍, പാക് ചാരസംഘടനയായ ഐഎസ്‌ഐ, ചൈന എന്നിവയുടെ പങ്ക് അന്വേഷിക്കമെന്ന് ദുബേ ആവശ്യപ്പെട്ടു. പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷന്‍ ജഗദംബിക പാലിന് അയച്ച കത്തിലാണ് ആവശ്യം. ദുബേയും കമ്മിറ്റിയില്‍ അംഗമാണ്.
പ്രത്യേക താല്‍പര്യമുള്ള വിദേശ, ആഭ്യന്തര ശക്തികള്‍ പൊതുജനാഭിപ്രായമെന്ന വ്യാജേന മുന്‍കൂട്ടി തയ്യാറാക്കിയ നിര്‍ദേശങ്ങളും ആവശ്യങ്ങളും സമര്‍പ്പിച്ച് നിയമപ്രക്രിയയെ അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ദുബേ പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രതികരണം ശേഖരിക്കുന്നതിനെ ഈ ആസൂത്രിത ശ്രമം അട്ടിമറിച്ചതായും ദുബേ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് വഖ്ഫ് ഭേദഗതി ബില്ല് ലോക്‌സഭയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സൂക്ഷ്മ പരിശോധനയക്കായി ജെപിസിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.
1995ലെ വഖ്ഫ് നിയമത്തില്‍ 44 ഭേദഗതികള്‍ നിര്‍ദേശിക്കുന്നതാണ് പുതിയ ബില്ല. വഖ്ഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ക്ക് കത്തിവയ്ക്കുന്നതും മുസ്ലിം വിരുദ്ധവുമാണ് ബില്ലെന്നും ഭരണഘടനാ വിരുദ്ധമായ ഈ നീക്കത്തിന് തടയിടണമെന്നും പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടരുന്നു.
ഇതേ തുടര്‍ന്ന് പൊതുജനങ്ങള്‍, വിദഗ്ധര്‍, സര്‍ക്കാരേതര സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ജെപിസി പ്രതികരണം തേടി. 1.2 കോടിയിലേറെ ഇമെയിലുകളാണ് ജെപിസിക്ക് പ്രതികരണമായി ലഭിച്ചത്. അനുകൂലവും പ്രതികൂലവുമായി പ്രതികരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കേരളത്തില്‍ സമസത ഉള്‍പ്പെടെ നിരവധി മുസ്ലിം സംഘടനകളും മഹല്ല് കമ്മിറ്റികളും പ്രതികരണങ്ങള്‍ അയക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. പ്രതികരണങ്ങള്‍ അയക്കുന്നതിന് പ്രത്യേക വെബ്‌സൈറ്റുകളും ചില സംഘടനകള്‍ സജ്ജീകരിച്ചിരുന്നു.
ALSO WATCH
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





