ഇ-റിക്ഷ ചാർജിങ് പോയിന്റിൽ നിന്ന് തീപടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ഡൽഹിയിലെ വിശ്വാസ് നഗറിൽ ആണ് സംഭവം. ഞായറാഴ്ച പുലർച്ചെ ഷഹ്ദാര ജില്ലയിലെ യൂണിറ്റി മാളിന് സമീപം ഗലി നമ്പർ 11ലാണ് അപകടം. വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഇ-റിക്ഷ ചാർജിങ് പോയിന്റിൽ നിന്നാണ് തീ പടർന്നത്.
|
പുലർച്ചെ 4.13ഓടെയാണ് ഡൽഹി ഫയർ സർവീസിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് മൂന്ന് അഗ്നിരക്ഷാ വാഹനങ്ങൾ സ്ഥലത്തെത്തി. വീടിന്റെ താഴത്തെ നിലയിലായിരുന്നു തീ ആദ്യം പടർന്നത്. ഏകദേശം 60 ചതുരശ്ര യാർഡ് വിസ്തീർണമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ മുകൾനിലയിൽ കുടുങ്ങിയ ആറുപേരെയും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേർ മരിക്കുകയായിരുന്നു. പൊള്ളലേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി ഹേടെവാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഷഹ്ദാര ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





