13
Jan 2025
Wed
13 Jan 2025 Wed
10 Killed and 30 Injured As Car Rams Crowd In New Orleans

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതായും റിപോര്‍ട്ടുകളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെയായിരുന്നു ജനക്കൂട്ടത്തിന് നേരെ ആക്രമണമുണ്ടായത്. ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന ബൂര്‍ബോണ്‍ സ്ട്രീട്ടിലായിരുന്നു ആക്രമണം.

മുപ്പതോളം പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തിയതായാണ് റിപോര്‍ട്ടുകള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക